Kerala
മൂന്നരവയസുകാരനായ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം, അധ്യാപിക അറസ്റ്റില്‍
മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരനായ എൽകെജി വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് അധ്യാപിക മട്ടാഞ്ചേരി ആനവാതില്‍ സ്വദേശി സീതാലക്ഷ്മി (35) യെ മട്ടാഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.
ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിനെ തുടര്‍ന്ന് അധ്യാപിക കുഞ്ഞിനെ ചൂരല്‍ ഉപയോഗിച്ച് പുറത്ത് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാര്‍ട്ട് കിഡ് എന്ന സ്ഥാപനത്തില്‍ ആണ് സംഭവം ഉണ്ടായത്. ഒരു മാസത്തോളമായി കുട്ടി സ്കൂളിൽ പോകുമ്പോൾ പേടി കാണിച്ചിരുന്നതായും മുൻപും ദേഹത്ത് അടിയുടെ പാടുകൾ കണ്ടിട്ടുള്ളതായും കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞതായി പോലീസ് പറയുന്നു