Crime

തൃശൂരില്‍ ലഹരിയ്ക്ക് അടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു

തൃശ്ശൂര്‍ കൊടുങ്ങല്ലൂരിലെ അഴീക്കോട് മകന്‍ അമ്മയുടെ കഴുത്തറുത്തു.അതീവ ഗുരുതരാവസ്ഥഥയിലായ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ലഹരി അടിപ്പെട്ടാണ് അക്രമം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

ഞായറാഴ്ച രാത്രിയാണ് അഴീക്കോട് മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തി നെയാണ് 24 വയസ്സുകാരന്‍ മകന്‍ മുഹമ്മദ് ആക്രമിച്ചത്. മുഹമ്മദ് ലഹരി ഉപയോഗിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മാതാവും പിതാവും ശ്രമിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഇടതുകൈകൊണ്ട് മാതാവിന്റെ മുടിയില്‍ ചുരുട്ടിപ്പിടിച്ച ശേഷം വലതു കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. കൊലപ്പെടുത്തണമെന്ന് ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

പക്ഷേ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ കൊലപാതകശ്രമം പരാജയപ്പെട്ടു. സീനത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും പ്രതി കൊലവിളി നടത്തി. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഹമ്മദിനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് വര്‍ഷം മുന്‍പ് മുഹമ്മദ് തന്റെ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top