India
വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെ ദമ്പതികള്‍ ജീവനൊടുക്കി!!
നാഗ്പുര്‍: ഇരുപത്തിയാറാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെ ദമ്പതികള്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ജെറില്‍ ഡാംസന്‍ ഓസ്കര് കോണ്‍ക്രിഫ്(57), ആന്‍ (46) എന്നിവരാണ് ജീവനൊടുക്കിയത്.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വിവാഹ വാര്‍ഷികം ആഘോഷമാക്കിയതിന് പിന്നാലെ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹ ദിവസം ധരിച്ച അതേ വസ്ത്രങ്ങളായിരുന്നു ഇരുവരും ധരിച്ചിരുന്നത്. ആന്‍ ആഭരണങ്ങളും പൂവും ചൂടിയിരുന്നു.
ജെറിന്റെ മൃതദേഹം അടുക്കളയിലെ ഫാനില്‍ തൂങ്ങിയ നിലയിലും ആനിന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. ആന്‍ ആദ്യം തൂങ്ങി മരിക്കുകയും ഇതിന് ശേഷം മൃതദേഹം അഴിച്ച് കട്ടിലില്‍ കിടത്തി പൂക്കള്‍ കൊണ്ട് അലങ്കരിച്ച ശേഷം ജെറിന് ജീവനൊടുക്കുകയായിരുന്നു എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.