Crime
ഭാര്യയേയും രണ്ട് പെണ്‍മക്കളെയും കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയാള്‍ അറസ്റ്റില്‍
റാഞ്ചി: ഭാര്യയേയും രണ്ട് പെണ്‍മക്കളെയും കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയാള്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് ഗുരുചരണ്‍ പാഡിയ എന്നയാള്‍ ഭാര്യയേയും മക്കളേയും കോടാലി ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ മദ്യപിച്ചാണ് കൊലപാതകം നടത്തിയത്.
മുഫാസില്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള ലുദ്രബാസ ഗ്രാമത്തിലാണ് സംഭവം നടന്നത്. മദ്യപാനത്തിന്റെ പേരില്‍ ഗുരുചരണ്‍ പാഡിയയും ഭാര്യ ജനോയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം ഇവര്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാവുകയും ഗുരുചരണ്‍ പാഡിയ കോടാലി എടുത്ത് ഭാര്യയേയും 5 ഉം ഒന്നും വയസ് പ്രായമുള്ള പെണ്‍മക്കളെയും കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കി.