ശ്രീനഗർ: ജമ്മുകശ്മീരിൽ പുൽവാമ അവന്തിപ്പോറയിൽ വീണ്ടും ഭീകരാക്രമണം. സൈനികന് നേരെ ഭീകരവാദികൾ വെടിയുതിർത്തു.
ആക്രമണത്തിൽ സൈനികൻ ദെൽഹയർ മുഷ്താഖിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും ഭീകരർക്കായുള്ള തെരച്ചിൽ നടത്തി വരിയാണെന്നും സൈന്യം അറിയിച്ചു. മുഷ്താഖിന്റെ കാലിനാണ് വെടിയേറ്റത്. സൈനികന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ദച്ചിഗാം വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭീകരാക്രമണമുണ്ടായത്.