സിവിൽ പൊലീസ് ഓഫീസർ തസ്തികയിലെ നിയമനത്തിനായി ഇതുവരെ 5038 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എൻ ജെ ഡി ഒഴിവുകളും ഇതിൽ പെടുന്നു. 2024 ജൂൺ ഒന്നുവരെ വിരമിക്കൽ മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളും 1200 താൽകാലിക പരിശീലന തസ്തികകളിൽ ഉൾപ്പെടുത്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിലെ കണക്ക് അനുസരിച്ച് 3070 റിക്രൂട്ട് പൊലീസ് കോൺസ്റ്റബിൾ മാർ വിവിധ ബറ്റാലിയനുകളിലായി പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നു. അഡ്വൈസ് ചെയ്യപ്പെട്ട 1298 ഉദ്യോഗാർഥികൾ നിയമനത്തിന്റെ വിവിധഘട്ടങ്ങളിലാണ്. 307 പുതിയ ഒഴിവുകളുടെ അഡ്വൈസ് പി.എസ്.സിയിൽ നിന്ന് ലഭിക്കേണ്ടതായുണ്ട്.