Kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഐഎം ആക്രമിച്ചതായി പരാതി; ആക്രമണം ഫേസ്ബുക്ക് കമന്റിനെ ചൊല്ലി

Posted on

കുമളി: ഇടുക്കി കുമളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഐഎം ആക്രമിച്ചതായി പരാതി. കുമളി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജോബിന്‍ ചാക്കോയ്ക്കാണ് പരിക്കേറ്റത്. ഫേസ്ബുക്കില്‍ സിപിഐഎം പോസ്റ്റിന് കീഴില്‍ സിപിഐഎം നേതാവിനെതിരെ കമന്റ് ഇട്ടതിനെ ചൊല്ലിയായിരുന്നു ആക്രമണം.

ജീപ്പില്‍ എത്തിയ സംഘം ജോബിനെ, ആണി തറച്ച പട്ടിക കൊണ്ടടിക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ജോബിന്‍ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണവുമായി ബന്ധമില്ലെന്നാണ് സിപിഐഎമ്മിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version