Kerala

സിപിഎം കള്ളവോട്ട് ചെയ്ത് ബാങ്കുകള്‍ പിടിച്ചെടുക്കുന്നു; എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച് വിഡി സതീശന്‍

Posted on

സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ നേരിടാന്‍ സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സഹകരണ ബാങ്കുകള്‍ തകരാതിരിക്കാനാണ് പ്രതിപക്ഷം ഇതുവരെ സര്‍ക്കാരിന്റെ കൂടെ നിന്നത്. എന്നാല്‍ സിപിഎം ഗുണ്ടായിസവും തോന്ന്യാസവുമാണ് കാണിക്കുന്നത്. ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചെടുത്ത ബാങ്കുകള്‍ ഭരിക്കാമെന്ന് ഒരാളും ധരിക്കണ്ട. ഇവിടങ്ങളില്‍ എന്ത് സമീപനം സ്വീകരിക്കണമെന്ന് യുഡിഎഫ് ആലോചിക്കുമെന്നും സതീശന്‍ പറഞ്ഞു.

പത്തനംതിട്ട തുമ്പമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുകയാണ് പോലീസ് ചെയ്തത്. നാണംകെട്ട പരിപാടിയാണ് പോലീസിന്റേത്. ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തി കോടതിയലക്ഷ്യമാണ് പത്തനംതിട്ടയിലെ പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്തത്. സിപ.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു ക്രിമിനല്‍ സംഘം കള്ളവോട്ട് ചെയ്യാന്‍ ഇറങ്ങിയിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. .

പത്തനംതിട്ട ജില്ലയില്‍ പോലീസിനേയും ക്രിമിനലുകളേയും ഉപയോഗിച്ച് 21 ബാങ്കുകളാണ് സിപിഎം പിടിച്ചെടുത്തത്. സിപിഎം നേതാക്കളുടെ വീട്ട് പണിയാണ് പോലീസ് ചെയ്യുന്നത് . ഇത്തരം പോലീസുകാര്‍ ചെവിയില്‍ നുള്ളിക്കോ. ഒരാളെയും വെറുതെ വിടില്ലെന്നും സതീശന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version