India
സിപിഐഎം തീവ്രവാദി സംഘടന; സഖ്യം ചേരാനാകില്ലെന്ന് മമത
കൊല്‍ക്കത്ത: സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സിപിഐഎം തീവ്രവാദി സംഘടനയാണെന്ന് മമത വിമര്‍ശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സിപിഐഎമ്മുമായി സഖ്യം ചേരില്ലെന്നും മമത തീരുമാനിച്ചതോടെ ഇന്‍ഡ്യാ മുന്നണി പ്രതിരോധത്തിലായി. പോരാട്ടം ബിജെപിക്കും ഇടതുപക്ഷത്തിനും എതിരെയാണെന്നും മമത പറഞ്ഞു.
‘തീവ്രവാദ സംഘടനയായ സിപിഐഎം ബിജെപിയെ സഹായിക്കുകയാണ്. അധികാരത്തിലിരുന്ന 34 വര്‍ഷം അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്. എന്തൊക്കെ ആനുകൂല്യങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ടിഎംസി ഭരണത്തില്‍ 20,000 ല്‍ അധികം പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. അവര്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ഒന്നും ലഭിച്ചില്ല.’ മമത ബാനര്‍ജി പറഞ്ഞു. പോരാട്ടം ബജെപിക്കും ഇടതുപക്ഷത്തിനും എതിരെയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.