Kerala
പിണറായിക്ക് മോദി സ്നേഹവും ഭയവും; കെ സി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മോദി സ്നേഹവും ഭയവുമാണെന്നും അതാണ് രാഹുലിനെ പരിഹസിക്കുന്നതിന് കാരണമെന്നും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. മുഖ്യമന്ത്രി മോദിയെ സുഖിപ്പിക്കുകയാണ്. വിഷയത്തിൽ യെച്ചൂരിയുടെ നിലപാട് അറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി. മുന്നണി മര്യാദ കേരളത്തിലെ സിപിഐഎം ലംഘിക്കുകയാണ്. ബിജെപിയേക്കാൾ അധികം പിണറായി വിജയൻ രാഹുലിനെ കടന്നാക്രമിക്കുകയാണ്.