Kerala
ഓട അലൈന്‍മെന്റ് വിഷയത്തില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു
പത്തനംതിട്ട: കൊടുമണ്‍ ഓട അലൈന്‍മെന്റ് വിഷയത്തില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു.
കൊടുമണ്ണിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്യോഗസ്ഥര്‍ അളക്കുമെന്നും പുറമ്പോക്കിലെന്ന് കണ്ടെത്തിയാല്‍ പൊളിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. കൊടുമണ്ണിലെ സിപിഐഎം ഓഫീസ് പുറമ്പോക്കിലല്ലെന്നും സ്ഥലം അളന്നു കഴിയുമ്പോള്‍ കള്ളന്മാര്‍ ആരെന്ന് തെളിയുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞു. കൊടുമണ്ണില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സിപിഐഎം ജില്ലാ സെക്രട്ടറി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
പത്തനംതിട്ട കൈപ്പട്ടൂര്‍ ഏഴംകുളം റോഡിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഇടപെട്ടു എന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ കെ ശ്രീധരനും ജോര്‍ജ് ജോസഫിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐഎം കൊടുമണ്ണില്‍ രാഷ്ട്രീയ വിശദീകരണയോഗം നടത്തിയത്. കൊടുമണ്ണിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്നില്‍ റോഡിന്റെ വീതി 15 മീറ്റര്‍ മാത്രമാണെന്നും റവന്യൂ രേഖകളില്‍ 23 മീറ്ററാണെന്നും കയ്യേറ്റം നടന്നിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ കോണ്‍ഗ്രസ് ഓഫീസ് പൊളിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വ്യക്തമാക്കി.