Kerala

‘ഞാൻ എൽസി സെക്രട്ടറി, കൂടെയുള്ളവർ ഏരിയ കമ്മിറ്റി അംഗങ്ങൾ’; പ്രതിക്കായി ആൾമാറാട്ടം, വിവാഹാലോചന

Posted on

തിരുവല്ല ∙ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ആൾക്കുവേണ്ടി നെടുമ്പ്രം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ആൾമാറാട്ടം നടത്തി വിവാഹാലോചനയ്ക്ക് ഇടനില നിന്നെന്ന പരാതിയിൽ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ സിപിഎം അന്വേഷണ കമ്മിഷനെ നിയോഗിച്ചു.

തിരുവല്ല ഏരിയ കമ്മിറ്റി അംഗമായ കൊച്ചു പ്രകാശ് ബാബു എന്നു വിളിക്കുന്ന പ്രകാശ് ബാബുവാണ് ലോക്കൽ സെക്രട്ടറിയായി ആൾമാറാട്ടം നടത്തി പെൺവീട്ടുകാർ പിന്മാറിയ വിവാഹം നടത്താൻ ശ്രമിച്ചത്. പോക്സോ അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വൈക്കത്തില്ലം സ്വദേശിയായ യുവാവിന്റെ വിവാഹത്തിനാണു നെടുമ്പ്രം ലോക്കൽ സെക്രട്ടറിയായ വിനയചന്ദ്രന്റെ പേരിൽ പ്രകാശ് ബാബു ആൾമാറാട്ടം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version