ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിന് എത്താതിരുന്ന ജി സുധാകരന്‍ മുസ്‌ലിം ലീഗ് സെമിനാറില്‍ നിന്നും പിന്‍വാങ്ങി. ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് സുധാകരന്‍ ഒഴിവായത്.
സുധാകരന്‍ എത്തുമെന്ന് അറിയിച്ചെങ്കിലും പരിപാടിക്ക് മുന്‍പ് വിളിച്ചിട്ട് ഫോണ്‍ എടുത്തില്ലെന്ന് വേദിയില്‍ ലീഗ് ജില്ലാ പ്രസിഡന്റ് എ എം നസീര്‍ പറഞ്ഞു.
സിപി ഐഎം പോകരുതെന്ന് തിട്ടൂരം ഇറക്കിയതോ വിലക്കിയതോ ആകണമെന്നും അദ്ദേഹം പറഞ്ഞു.