ദിവ്യ എസ് അയ്യർക്കെതിരെ നടക്കുന്നത് വലിയ സൈബർ ആക്രമണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആക്രമണം നടത്തുന്നതിൽ കോൺഗ്രസ് നേതാക്കളുമുണ്ട്.

പറഞ്ഞ കാര്യത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. പുരുഷമേധാവിത്വ സമൂഹത്തിൻ്റെ ഭാഗമായി ഉയർന്നു വരുന്നതാണ് അവർക്കെതിരായ നേതാക്കളുടെ പരാമർശം. സ്ത്രീകൾ എത്ര ഉന്നത പദവിയിൽ ഇരുന്നാലും തികട്ടി വരുന്നത് പുരുഷ മേധാവിത്വത്തിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പം വിഷയത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഒരു വിഭാഗത്ത് ക്രിസ്തീയ വിഭാഗം ഒരു ഭാഗത്ത് മുസ്ലീം വിഭാഗം എന്ന് തരത്തിൽ രണ്ടായി തിരിക്കാനാണ് ശ്രമം. സമാധാനപരമായി പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തെ തടസ്സപ്പെടുത്താനുള്ള ഇടപെടൽ ആണ് ചിലർ നടത്തുന്നത്. രണ്ട് വിഭാഗത്തെയും ഒന്നിച്ച് കൊണ്ടുപോവുകയാണ് ചെയ്യേണ്ടത്. രണ്ട് വിഭാഗത്തെയും ഒഴിപ്പിക്കാതെ പരിഹാരം കാണുകയാണ് വേണ്ടത്- അദ്ദേഹം പറഞ്ഞു.

