കാപ്പ കേസ് പ്രതിക്കൊപ്പം മന്ത്രി മാലയിട്ട് സ്വീകരിച്ച ആളെ കഞ്ചാവുമായി പിടികൂടിയത് ഗൂഡാലോചനയെന്ന സിപിഎം വാദം എക്സൈസ് തള്ളുന്നു. കഞ്ചാവ് കേസില്‍ യദുകൃഷ്ണനെ പിടികൂടിയതാണെന്നാണ് എക്സൈസ് റിപ്പോര്‍ട്ട് നല്‍കിയത്.
രണ്ട് ഗ്രാം കഞ്ചാവ് ആണ് യദുകൃഷ്ണനില്‍ നിന്നും കണ്ടെത്തിയത്. വിവരം ലഭിച്ചത് അനുസരിച്ച് ചെന്നപ്പോഴാണ് ഒരു ടീമിനെ പിടികൂടിയത്. യദുകൃഷ്ണനില്‍ നിന്നും കഞ്ചാവും വലിക്കാന്‍ ഉപയോഗിച്ച സാധനവും പിടികൂടുകയും ചെയ്തു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ആണ് എക്സൈസ് കൈമാറിയത്. അസീസ് എന്ന ഉദ്യോഗസ്ഥന് യുവമോര്‍ച്ച ബന്ധം ഉണ്ടെന്ന ആരോപണവും എക്സൈസ് നിഷേധിക്കുകയാണ്.
യദുകൃഷ്ണനെ പിടികൂടിയത് വാര്‍ത്തയായതോടെയാണ് കള്ളക്കേസില്‍ യദുകൃഷ്ണനെ കുടുക്കിയതാണ് എന്ന ആരോപണവുമായി സിപിഎം രംഗത്തുവന്നത്. അസീസ് എന്ന ഉദ്യോഗസ്ഥന് യുവമോര്‍ച്ച ബന്ധം ഉണ്ടെന്നാണ് സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എം.വി.സഞ്ജു പറഞ്ഞത്. സംഘപരിവാര്‍ ബന്ധമുള്ള ഉദ്യോഗസ്ഥന്‍ ഗൂഢാലോചന നടത്തി യദുവിനെ കുടുക്കിയതിനെതിരെ നടപടി വേണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.