Kerala

സിപിഎം നേതാവിനെ മികച്ച സ്വഭാവ നടനാക്കി മംഗളം; അമളി

Posted on

മലയാള സിനിമയിൽ തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അഭിനേതാവാണ് വിജയരാഘവൻ. കഴിഞ്ഞ ദിവസം മികച്ച സ്വഭാവ നടനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരം നടൻ നേടിയിരുന്നു. മലയാളികൾക്ക് സുപരിചിതനായ വിജയരാഘവൻ്റെ അവാർഡ് നേട്ടത്തെ സംബന്ധിച്ച് മംഗളം ദിനപത്രത്തില്‍ വന്ന വാർത്തയിൽ നടന് പകരം സിപിഎം പിബി അംഗം എ.വിജയരാഘവൻ്റെ ചിത്രമാണ് നൽകിയത്.

‘അവാർഡിനായി അഭിനയിച്ചിട്ടില്ല: വിജയരാഘവൻ’ എന്ന തലക്കെട്ടിൽ നൽകിയ പ്രതികരണത്തില്‍ സിപിഎം നേതാവ് ചിരിച്ച് നിൽക്കുന്ന പടമാണുള്ളത്. എ.വിജയരാഘവനാണ് എന്ന് വ്യക്തമാകുന്ന അപൂർണമായ ചിത്രമായിരുന്നു അത്. പത്രത്തിൻ്റെ എഡിറ്റോറിയൽ ഉൾപ്പെടുന്ന നാലാം പേജിലാണ് ഇത്തരത്തില്‍ വലിയ അബദ്ധം പറ്റിയിരിക്കുന്നത്.

അതേസമയം, ‘പൂക്കാലം’ എന്ന സിനിമയിലെ ഇട്ടൂപ്പ് എന്ന കഥാപാത്രത്തെ അവരിപ്പിച്ചതിനാണ് വിജയരാഘവൻ പുരസ്ക്കാരത്തിന് അർഹനായത്. നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ മകനാണ്. തൻ്റെ അഭിനയ ജീവിതത്തിൻ്റെ അമ്പതാം വർഷമാണ് നടനെ തേടി ആദ്യസംസ്ഥാന അവാർഡ് ലഭിക്കുന്നത്. ഗണേഷ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ 100 വയസുകാരൻ്റെ വേഷമാണ് താരം മനോഹരമാക്കിയത്. ഗോവന്‍ രാജ്യാന്തര ചലച്ചിത്രമേളയിലെ പനോരമയിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version