Kerala
മുകേഷിന്റെ രാജിക്കായി കടുത്ത സമ്മര്‍ദ്ദം; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നു
ലൈംഗികപീഡന കേസില്‍ പ്രതിയായ കൊല്ലം എംഎല്‍എ മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദം. പ്രതിപക്ഷ സംഘടനകളെ കൂടാതെ ഇടതുമുന്നണിയില്‍ നിന്നും ഈ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സിപിഐ രാജി വേണം എന്ന സന്ദേശം സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. ഇന്നത്തെ പതിവ് സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ്. നിലവില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടെന്ന തീരുമാനമാണ് സിപിഎമ്മിനുള്ളിത്. ഇതില്‍ മാറ്റം വരാനുള്ള സാധ്യത കുറവാണ്.
തിരുവനന്തപുരത്തെ വീട്ടിലുണ്ടായിരുന്ന മുകേഷ് ഇന്ന് മടങ്ങിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് പൊലീസ് സുരക്ഷയിലാണ് യാത്ര. എംഎല്‍എ ബോര്‍ഡ് ഓഴിവാക്കിയാണ് യാത്ര ചെയ്യുന്നത്. കൊച്ചിയില്‍ അഭിഭാഷകരെ കാണാനാണ് യാത്ര എന്നാണ് വിവരം.
ഇന്നും വിവിധ സംഘടനകള്‍ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിഎംഎല്‍എ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. വനിതാ കൂട്ടായ്മയായ വിമണ്‍ കലക്ടീവും എംഎല്‍എ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്ക് ബിജെപിയും പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കേസില്‍ മുകേഷിന്റെ അറസ്റ്റ് അഞ്ച് ദിവസത്തേക്ക് കോടതി തടഞ്ഞിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണിക്കുന്ന തിങ്കളാഴ്ച വരെയാണ് അറ്സ്റ്റ് തടഞ്ഞത്.