തിരുവനന്തപുരം :പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് വിട്ടു വന്ന പി സരിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സിപിഐഎം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം.
അന്‍വറിന്റെ അനുഭവം മറക്കരുതെന്നാണ് വിമര്‍ശനം. ഇന്നലെ വരെ കോണ്‍ഗ്രസ് ആയിരുന്ന ആളാണ് സരിനെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
ഈ വിമര്‍ശത്തിന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി കടകംപള്ളി സുരേന്ദ്രനാണ് മറുപടി നല്‍കിയത്.സരിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി സ്വീകരിച്ച അടവുനയത്തിന്റെ ഭാഗമാണെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മറുപടി.