ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി പി ജയരാജൻ. ജി സുധാകരന്റെ പുന്നപ്ര പറവൂരിലെ വീട്ടിലെത്തിയാണ് പി ജയരാജൻ കൂടിക്കാഴ്ച നടത്തിയത്. ജി.സുധാകരന്റെ സഹോദരൻ ജി.ഭുവനേശ്വരൻ രക്തസാക്ഷിത്വ വാർഷിക അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതാണ് പി ജയരാജൻ.
വൈകിട്ട് അഞ്ചിന് ചാരുംമൂട് നടക്കുന്ന പരിപാടിക്ക് തൊട്ട് മുമ്പാണ് ജി സുധാകരന്റെ വീട്ടില്‍ പി ജയരാജൻ എത്തിയത്. ഞങ്ങളൊക്കെ വിദ്യാർത്ഥി സംഘടനയില്‍ ആയിരുന്നപ്പോള്‍ ജി സുധാകരൻ ഞങ്ങളുടെ നേതാവായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം പി ജയരാജൻ പ്രതികരിച്ചു.