ആലപ്പുഴ: സിപിഎം വിട്ട് ബിജെപിയിലെത്തിയ ബിപിൻ സി. ബാബുവും മധു മുല്ലശേരിയും ബിജെപി സംസ്ഥാന സമിതിയിലേക്ക്.
ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനാണ് ഇരുവരെയും സംസ്ഥാന സമിതി അംഗങ്ങളായി നാമനിർദേശം ചെയ്തത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിലായിരുന്നു മധു മുല്ലശേരിയേയും മകൻ മിഥുൻ മുല്ലശേരിയേയും കെ. സുരേന്ദ്രൻ ബിജെപിയിൽ അംഗത്വം നൽകി സ്വീകരിച്ചത്.