Kerala
കാപ്പാ കേസ് പ്രതിക്ക് മാലയിട്ട് സ്വീകരണം; മന്ത്രിയും സിപിഐഎം ജില്ലാനേതൃത്വവും വെട്ടില്‍
പത്തനംതിട്ട: കാപ്പ ലംഘിച്ചതിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻ്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിക്ക് അംഗത്വം നൽകി സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി.
മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനെയാണ് സിപിഐഎമ്മിലേക്ക് സ്വീകരിച്ചത്. മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്ത സ്വീകരണ പരിപാടിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവാണ് ശരൺ ചന്ദ്രനെ മാലയിട്ട് സ്വീകരിച്ചത്.