Kerala
ചാരായം നിർമിക്കുന്നതിനിടെ സിപിഎം ലോക്കൽ കമ്മിറ്റിയംഗവും സഹായിയും പിടിയിൽ
ഇടുക്കി: വാഗമൺ കണ്ണംകുളത്തെ സ്വകാര്യ റിസോർട്ടിൽ ചാരായം വാറ്റുന്നതിനിടെ സിപിഎം ലോക്കൽ കമ്മിറ്റിയംഗവും സഹായിയും പിടിയിൽ.
സിപിഎം പുള്ളിക്കാനം ലോക്കൽ കമ്മിറ്റിയംഗം പിഎ അനീഷ്, കേരള ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം അജ്മൽ എന്നിവരാണ് അറസ്റ്റിലായത്.
200 ലിറ്റർ വാഷും ഏതാനും ലിറ്റർ ചാരായവും കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.