Kerala
തിരഞ്ഞെടുപ്പിലെ തോൽവി; സംസ്ഥാന സർക്കാരിനെതിരെ സിപിഐഎം അണികള്‍, നവമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം : ലോക് സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിക്കും സർക്കാരിനും പാർട്ടി നേതാക്കൾക്കുമെതിരെ പാർട്ടി അണികളുടെ വിമർശനം. നവമാധ്യമങ്ങളിലൂടെയാണ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുന്നത്. പാർട്ടി ജനങ്ങളിൽ നിന്നകന്നുവെന്നും ഏതെങ്കിലും ഒരു നേതാവിന് വേണ്ടി പാർട്ടിയെ ബലി കൊടുക്കുകയാണെന്നുമാണ് നവമാധ്യമങ്ങളിലൂടെ പാർട്ടിക്കെതിരെ പ്രവർത്തകർ വിമർശനം ഉന്നയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മും ഇടതുപക്ഷവും പരാജയപ്പെട്ടതിന്റെ ഔദ്യോഗിക വിശദീകരണങ്ങൾ പലതായിരിക്കാം. പക്ഷേ പാർട്ടി അണികളും അനുഭാവികളും വിമർശനത്തിൻ്റെ ചൂണ്ടുവിരൽ ഓങ്ങുന്നത് പാർട്ടിക്ക് നേരെ തന്നെയാണ്.