Politics

ഇടുക്കിയിലെ ആദ്യ വനിതാ സി പി ഐ എം ഏരിയാ സെക്രട്ടറിയായി സുമ സുരേന്ദ്രന്‍

ഇടുക്കി ജില്ലയിലെ ആദ്യത്തെ വനിതാ സി പി ഐ എം ഏരിയാ സെക്രട്ടറിയായി സുമ സുരേന്ദ്രനെ തെരഞ്ഞെടുത്തു. രാജാക്കാട് ഏരിയാ കമ്മിറ്റി സെക്രട്ടറി ആയാണ് തെരഞ്ഞെടുത്തത്.

1993 – ല്‍ പാര്‍ട്ടി അംഗമായ സുമ സുരേന്ദ്രന്‍ നിലവില്‍ സി പി ഐ എം ജില്ലാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റുമാണ്.

2010 – 15 കാലത്ത് രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുന്‍ വൈദ്യുതി വകുപ്പ് മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണിയുടെ മകളാണ് സുമ സുരേന്ദ്രന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top