സി പി ഐഎം മലപ്പുറം ജില്ല സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് വിമര്‍ശനം.
പൊലീസ് സ്റ്റേഷനിലെത്തുന്ന പൊതുപ്രവര്‍ത്തകരോട് പല പൊലീസ് ഉദ്യോഗസ്ഥരും അമാന്യമായാണ് പെരുമാറുന്നത് ഇവ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇടപെടണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. സമ്മേളനം ഇന്ന്സ മാപിക്കും. നിലവിലെ ജില്ല സെക്രട്ടറി മാറിയേക്കും.
ജനങ്ങളുടെ വിവിധ ആവശ്യങ്ങളുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയാല്‍ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും പൊതു പ്രവര്‍ത്തകരോട് പുച്ഛമാണ്. പൊലിസ് ഉദ്യോഗസ്ഥരില്‍ പലരും അമാന്യമായി പെരുമാറുന്നത് പതിവാണെന്നും വിമര്‍ശനമുയര്‍ന്നു