റാന്നി: സിപിഐഎം ജില്ലാ സമ്മേളനത്തിൻ്റെ പോസ്റ്റർ ഷെയർ ചെയ്ത് ബിജെപി ജില്ലാ ട്രഷറർ. പത്തനംതിട്ട ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ കർത്തയാണ് പോസ്റ്റർ ഷെയർ ചെയ്തത്.
ഗോപാലകൃഷ്ണൻ ഓലിക്കൽ എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി ആർ പ്രസാദിൻ്റെ പോസ്റ്റാണ് ബിജെപി ട്രഷറർ ഷെയർ ചെയ്തിരിക്കുന്നത്.