സിപിഐഎം മുസ്ലീങ്ങൾക്കെതിരല്ല, ന്യൂനപക്ഷ വർഗ്ഗീയതെയാണ് എതിർക്കുന്നത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.
ആർഎസ്എസിനെ എതിർത്താൽ ഹിന്ദുവിനെ എതിർക്കൽ അല്ല, കാരണം ഹിന്ദുക്കളിൽ ഏതാനും പേർമാത്രമാണ് ആർഎസ്എസ് എന്നും അദ്ദേഹം പറഞ്ഞു.
സമാന രീതിയിൽ തന്നെയാണ് ജമാത്തെ ഇസ്ലാമിയേയും പാർട്ടി എതിർക്കുന്നതെന്നും ജമാത്തെ ഇസ്ലാമിയെ എതിർത്താൽ അത് മുസ്ലീം സമുദായത്തെ ആകെ എതിർക്കുന്നു എന്നാണ് പ്രചരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.