പത്തനംതിട്ട: സിപിഐഎം ഏരിയാ കമ്മിറ്റിയംഗത്തെ പൊലീസ് ഡ്രൈവര്‍ മര്‍ദ്ദിച്ചതായി പരാതി.
പത്തനംതിട്ട കോന്നി പൊലീസ് സ്റ്റേഷനിലാണ് സംഭവം. കോന്നി ഏരിയാ കമ്മിറ്റിയംഗം രാജേഷ് കുമാറിനെ മര്‍ദ്ദിച്ചതായാണ് പരാതി.
പരാതിയെത്തുടര്‍ന്ന് പൊലീസ് ഡ്രൈവര്‍ രഘുവിനെ സസ്‌പെന്റ് ചെയ്തു. രാജേഷ് കുമാര്‍ ആശുപത്രിയില്‍ ചികില്‍സ തേടി.