പാലക്കാട്: പാര്‍ട്ടിക്കെതിരെ മാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിച്ചതില്‍ പശ്ചാത്താപം ഉണ്ടെന്ന് പാലക്കാട്ടെ സിപിഐഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍. വേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെന്നും അബ്ദുള്‍ ഷുക്കൂര്‍ പ്രതികരിച്ചു.
പാര്‍ട്ടിയില്‍ തുടരാനാണ് തീരുമാനം. പാര്‍ട്ടി നേതൃത്വത്തോട് സംസാരിച്ച് പ്രശ്നം പരിഹരിച്ചു. പാര്‍ട്ടിയുമായി സംസാരിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്നും അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു.
തന്റെ വൈകാരിക പ്രതികരണം പാര്‍ട്ടിക്ക് പോറലേല്‍ക്കുമെന്ന് മനസ്സിലാക്കിയാണ് വൈകിട്ട് പരിപാടിയില്‍ പങ്കെടുത്തത്. തനിക്കുണ്ടായ വിഷമം പരിഹരിക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും ഉന്നത നേതാക്കളും പറഞ്ഞു.