കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ സിപിഐഎം പ്രവർത്തകരായ എട്ട് പ്രതികൾക്ക് ജീവപര്യന്തം. 11-ാം പ്രതിക്ക് 3 വർഷം തടവ്.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് മുതൽ ആറ് വരെ പ്രതികൾക്കും ഗൂഢാലോചനയിൽ പങ്കാളികളായ ഏഴ് മുതൽ ഒൻപത് വരെ പ്രതികൾക്കുമാണ് ജീവപര്യന്തം. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരൻ മനോരാജ് നാരായണൻ ടി പി വധക്കേസ് പ്രതി ടി കെ രജീഷ് എന്നിവരടക്കം 8 പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. 11-ാം പ്രതി പ്രദീപന് 3 വർഷം കഠിനതടവ്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി ടി കെ രജീഷ്, മൂന്നാം പ്രതി എൻ വി യോഗേഷ്, നാലാം പ്രതി കെ ഷംജിത്ത്, അഞ്ചാം പ്രതി മനോരാജ് നാരായണൻ, അറാം പ്രതി സജീവൻ, ഗൂഢാലോചനയിൽ പങ്കാളികളായ ഏഴാം പ്രതി പ്രഭാകരൻ, എട്ടാം പ്രതി പത്മനാഭൻ, ഒമ്പതാം പ്രതി രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നത്. കേസിലെ 11-ാം പ്രതി പ്രദീപന് 3 വർഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

