Kerala
അഴിച്ച ഫ്ളക്സ് ബോർഡ് പൊലീസിന്റെ സാന്നിധ്യത്തിൽ മാറ്റികെട്ടിച്ച് സിപിഐഎം,മനോവിഷമം ഉണ്ടാക്കിയെന്ന് യുവസംരംഭകൻ
പത്തനംതിട്ട: അഴിച്ച് മാറ്റിക്കെട്ടിയ ബ്രാഞ്ച് സമ്മേളനത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് പൊലീസിന്റെ സാന്നിധ്യത്തില്‍ യുവസംരംകനെക്കൊണ്ട് പുനസ്ഥാപിച്ച് സിപിഐഎം പ്രവര്‍ത്തകര്‍. പത്തനംതിട്ട കുറിയാനിപ്പള്ളിയിലാണ് സംഭവം. ഇമ്മാനുവേല്‍ വോയ്‌സ് എന്റ് ഇവന്റ്‌സ് ഉടമ ജിന്‍സണ്‍ സാമിനേക്കൊണ്ടാണ് ഫ്‌ളക്‌സ് തിരികെ സ്ഥാപിപ്പിച്ചത്. സൗണ്ട് സിസ്റ്റവുമായി വരുന്ന തന്റെ വാഹനത്തിന് പ്രവേശിക്കാന്‍ ഫ്‌ളക്‌സ് തടസമായതിനാലാണ് സിപിഐഎമ്മിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് സമീപത്തെ പോസ്റ്റിലേക്ക് മാറ്റി സ്ഥാപിച്ചതെന്ന് ജിന്‍സണ്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേയും അംഗമല്ലെന്നും പരസ്യമായി തന്നെക്കൊണ്ട് പൊലീസിന്റെ സാന്നിധ്യത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ് തിരികെ വെപ്പിച്ചത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയതായും ജിന്‍സണ്‍ പറഞ്ഞു. അതേസമയം സംഘര്‍ഷം ഒഴിവാക്കാനാണ് പൊലീസിനെ വിവരം അറിയിച്ച് പൊലീസ് നിര്‍ദ്ദേശപ്രകാരം ഫ്‌ളക്‌സ് പുനസ്ഥാപിച്ചതെന്ന് സിപിഐഎം നേതൃത്വവും വ്യക്തമാക്കി.