Kerala
സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി സുരേഷ്ബാബു തുടരും
പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ എൻ സുരേഷ്ബാബു തുടരും. ഇത് രണ്ടാം തവണയാണ് സുരേഷ് ബാബു ജില്ലാ സെക്രട്ടറിയാവുന്നത്. ചിറ്റൂരിൽ നടക്കുന്ന സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനമാണ് സുരേഷ് ബാബുവിനെ വീണ്ടും തിരഞ്ഞെടുത്തത്.
എട്ട് പുതുമുഖങ്ങളാണ് പുതിയതായി തിരഞ്ഞെടുത്ത പുതിയ ജില്ലാ കമ്മിറ്റിയിൽ ഇടം നേടിയത്. ആർ.ജയദേവൻ, എൻ സരിത, സി പി പ്രമോദ്, എൻ ബി സുഭാഷ്, ടി കെ അച്യുതൻ, ടി കണ്ണൻ, ഗോപാലകൃഷ്ണൻ, സി ഭവദാസ് എന്നിവരാണ് ജില്ലാകമ്മിറ്റിയിലെ പുതു മുഖങ്ങൾ.
അതേ സമയം നിലവിലെ ജില്ലാ കമ്മിറ്റിയിൽ നിന്നും അഞ്ച് പേരെ ഒഴിവാക്കിയിട്ടുണ്ട്. ടി എൻ കണ്ടമുത്തൻ, എ അനിതാനന്ദൻ, ഗിരിജാ സുരേന്ദ്രൻ, വിനയകുമാർ, വി കെ ജയപ്രകാശ് എന്നിവരെയാണ് ഒഴിവാക്കിയത്. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.