Politics
ബിജെപിയുടെ മത രാഷ്ട്രവാദ ആശയ ഗതികൾക്ക് എതിരെ ആശയ പ്രചാരണം നടത്തും: എം വി ഗോവിന്ദൻ
തിരുവനന്തപുരം: ബിജെപിയുടെ മത രാഷ്ട്രവാദ ആശയ ഗതികൾക്ക് എതിരെ ആശയ പ്രചാരണം നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
കൃത്യമായ സംവിധാനങ്ങൾക്ക് ഉള്ളിൽ കടന്നു കയറി വർഗീയത വളർത്തുന്നു. ജാതീയമായി ഭിന്നിപ്പിച്ച് വർഗീയമായി ഒന്നിപ്പിക്കാനാണ് ശ്രമമെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. എസ്എൻഡിപി നേതാക്കൾ സിപിഐഎമ്മിന് എതിരെ വിമർശനം ഉന്നയിക്കുന്നു. വ്യക്തിപരമായി പോലും വിമർശനം നടത്തുകയാണ്. മതനിരപേക്ഷത ഉയർത്തി പിടിക്കുന്ന പ്രസ്ഥാനമാണ് എസ്എൻഡിപി.
എന്നാൽ ബിഡിജെഎസ് രൂപീകരണത്തോടെ കാവിവൽക്കരണത്തിനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെയാണ് സിപിഐഎം എതിർക്കുന്നതെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.