സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തീയതിയില്‍ മാറ്റം. 2025 മാര്‍ച്ച് 6 മുതല്‍ 9 വരെയാകും സമ്മേളനം. നേരത്തെ നിശ്ചയിച്ച പ്രകാരം കൊല്ലത്ത് തന്നെയാകും സമ്മേളനം നടക്കുക. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ സമ്മേളനം ഫെബ്രുവരിയില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. അതേ തീയതികളിലാണ് ബംഗാളിലെ സംസ്ഥാന സമ്മേളനവും നിശ്ചയിച്ചത്.
സമ്മേളന ഹാള്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബംഗാള്‍ ഘടകം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ബംഗാളിലെ സാഹചര്യം കൂടി കണക്കിലെടുത്താണ് പിബിയുടെ അനുമതിയോടെ കേരളത്തിലെ സമ്മേളന തീയതി മാറ്റിയത്.
എംവി ഗോവിന്ദന്‍ ഇന്ന് കൊല്ലത്ത് എത്തിയിരുന്നു. സംസ്ഥാന സമ്മേളനത്തിന്റെ മുന്നൊരുക്കം വിലയിരുത്താനാണ് ഗോവിന്ദന്‍ എത്തിയത്. കൂടാതെ സമ്മേളനങ്ങള്‍ക്കിടെ കൊല്ലത്ത് റിപ്പോര്‍ട്ട് ചെയ്ത വിഭാഗീയ പ്രശ്‌നങ്ങളും ജില്ലാ കമ്മറ്റി ചര്‍ച്ച ചെയ്തു.