തിരുവനന്തപുരം: പാർട്ടിയുടെ താഴെത്തട്ടിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികൾ പരിഹരിക്കണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ മാർഗ്ഗരേഖ.
ആക്ഷേപങ്ങൾക്ക് അതീതമായ പ്രവർത്തന ശൈലി ആവിഷ്കരിക്കാനാകണമെന്ന് മാർഗ രേഖ നിർദ്ദേശിക്കുന്നുണ്ട്. ക്ഷേമ പെൻഷൻ കുടിശ്ശിക തീർക്കണമെന്നും സിപിഐഎം മാർഗ്ഗ രേഖയിൽ നിർദ്ദേശം. ‘ക്ഷേമപെൻഷൻ കുടിശ്ശിക വേഗത്തിൽ കൊടുത്ത് തീർക്കാനാകണം. അടിസ്ഥാന വിഭാഗങ്ങൾക്കായുളള വികസന പദ്ധതികൾ മുടങ്ങാൻ പാടില്ല’ എന്നാണ് മാർഗ്ഗ രേഖയിലെ നിർദ്ദേശം.
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനാകണമെന്നും സർക്കാർ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും മാർഗ്ഗ രേഖയിൽ നിർദ്ദേശമുണ്ട്.