Kerala
സജി ചെറിയാൻ രാജിവെക്കും; പറയാതെ പറഞ്ഞു സിപിഎം സംസ്ഥാന സെക്രട്ടറി
കണ്ണൂര്‍: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
സജി ചെറിയാനെതിരായ കേസില്‍ കോടതി ഉത്തരവ് അനുസരിച്ച് പുനരന്വേഷണം നടക്കട്ടെയെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു.
കോടതിയെ അംഗീകരിച്ച് മുന്നോട്ട് പോവുക എന്നതാണ് ഉചിതം. നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടികളിലേക്ക് കടക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. രാജി സംബന്ധിച്ചുള്ള ചോദ്യത്തോട് നിയമവശം പരിശോധിച്ച് പാര്‍ട്ടിയും സര്‍ക്കാരും നിലപാട് സ്വീകരിക്കുമെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം.