കെപിസിസിയുടെ സെമിനാറിൽ പങ്കെടുത്തതിൻ്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന ജി സുധാകരനെ പിന്തുണച്ച് ആലപ്പുഴയിലെ സിപിഐഎം നേതാക്കൾ. സൈബർ ആക്രമണം നടത്തുന്നവർ പാർട്ടിക്കാർ അല്ലെന്നും ചെങ്കൊടി എടുത്തവരെല്ലാം കമ്മ്യൂണിസ്റ്റ് അല്ലെന്നും മുൻ എംപി എഎം ആരിഫ് പ്രതികരിച്ചു.

കെപിസിസി നടത്തിയ സെമിനാറിൽ പങ്കെടുത്തതിന് പിന്നാലെയാണ് പോരാളി ഷാജി അടക്കമുള്ള ഇടത് സൈബർ ഗ്രൂപ്പുകളിൽ ജി സുധാകരനെതിരായ രൂക്ഷ വിമർശനങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.
എ എം ആരിഫിനെ കൂടാതെ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും അമ്പലപ്പുഴ എംഎൽഎയുമായ എച്ച് സലാമും ജി സുധാകരനെ പിന്തുണച്ച് രംഗത്തെത്തി. സൈബർ ആക്രമണം ആരു നടത്തിയാലും തെറ്റാണെന്ന് എച്ച് സലാം പറഞ്ഞു.

