പത്തനംതിട്ട: വിവാദങ്ങളിൽ നിന്നൊഴിയാതെ സിപിഐഎം. പാർട്ടിയിലേക്ക് സ്വീകരിച്ച കുമ്പഴ സ്വദേശി സുധീഷ് ഡിവൈഎഫ്ഐ പ്രവർത്തകരെ വടിവാൾ കൊണ്ട് വെട്ടിയ കേസിൽ ഒന്നാം പ്രതി.
2021 ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വീണ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് സുധീഷും സംഘവും ആക്രമിച്ചത്. സുധീഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.