അത്മഹത്യ ചെയ്ത എൻഎം വിജയന്‍റെ കുടുംബത്തിന്‍റെ ബാധ്യത കെപിസിസി ഏറ്റെടുത്തില്ലെങ്കിൽ സിപിഐഎം ബാധ്യത ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ.
എൻഎം വിജയന്റെ വീട് സന്ദർശിച്ച ശേഷം പ്രതിഷേധ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ നടത്തുന്ന സമരമല്ല ഇതെന്നും മാനുഷികമായ സമരമാണ് സിപിഐഎം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2 കോടി പത്ത് ലക്ഷത്തിലധികം എൻഎം വിജയന് ബാധ്യതയുണ്ട്. ഇത്രയുമൊക്കെ നടന്നിട്ടും കോൺഗ്രസ് നേതൃത്വം ആ കുടുംബത്തെ വിടാതെ ആക്ഷേപിക്കുന്ന സാഹചര്യമാണ്. 7 വർഷമായി ഡിസിസി ട്രഷററായ എൻഎം വിജയന്‍റെ മകനെ പിരിച്ച് വിട്ട് മറ്റൊരു നിയമനത്തിന് ഐസി ബാലകൃഷ്ണൻ പണം വാങ്ങി ശുപാർശ നൽകി. കെപിസിസി പ്രസിഡന്‍റ് അന്തവും കുന്തവുമില്ലാത്ത കുടുംബമെന്ന് ആക്ഷേപിച്ചു.