Politics

സത്യന്‍ മൊകേരിയുടെ പ്രചരണത്തില്‍ സിപിഎം നേതാക്കളുടെ അഭാവം ചര്‍ച്ചയാകുന്നു

Posted on

വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയുടെ പ്രചരണത്തില്‍ സിപിഎം നേതാക്കളുടെ അഭാവം ചര്‍ച്ചയാകുന്നു. പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളാരും ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ലെന്ന് സിപിഐയ്ക്ക് പരാതിയുണ്ട്. പേരിന് പിബി അംഗം എ വിജയരാഘവന്‍ ഒരു തവണ ഇവിടെ വന്നു പോയതില്‍ ഒതുങ്ങി സിപിഎം പങ്കാളിത്തം.

പാലക്കാടും ചേലക്കരയിലും മുഖ്യമന്ത്രി പ്രചരണത്തിന് എത്തിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മുഖ്യമന്ത്രി എത്തിയിരുന്നെങ്കിലും വയനാട് ഒഴിവാക്കി. ഇതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്. തൃശൂര്‍ പൂരം അലങ്കോലമായില്ലെന്നും അതിനുള്ള ശ്രമം മാത്രമാണ് നടന്നതെന്നുമുളള മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എതിര്‍ത്തിരുന്നു. ഇതില്‍ സിപിഎമ്മിന് പ്രതിഷേധമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version