Kerala

എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി

എഡിഎമ്മിന്റെ മരണത്തില്‍ കളക്ടറെ നവീന്‍ ബാബുവിന്റെ കുടുംബത്തിന് സംശയമുണ്ടെന്ന് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു. കലക്ടറുടെ പങ്ക് സര്‍ക്കാര്‍ അന്വേഷിക്കണം. നവീന്‍ ബാബുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ദിവ്യക്ക് എതിരെ പാര്‍ട്ടി നടപടി ഇല്ല എന്നുള്ള കാര്യം അറിഞ്ഞിട്ടില്ല.- ഉദയഭാനു പറഞ്ഞു.

“ദിവ്യ ക്ഷണമില്ലാതെയാണ് എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ കയറി സംസാരിച്ചത്. അവര്‍ മാധ്യമങ്ങളെ ക്ഷണിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ മാധ്യമങ്ങള്‍ക്ക് ക്ഷണം നല്‍കിയിട്ടില്ല. പിന്നെ എങ്ങനെയാണ് മാധ്യമങ്ങള്‍ അവിടെ എത്തുക. ദിവ്യക്ക് ഒപ്പം ചടങ്ങില്‍ എത്തിയ മാധ്യമത്തിന് എതിരെയും കേസ് എടുക്കണം.” -ഉദയഭാനു ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top