Kerala
കരുനാഗപ്പള്ളിയിൽ ഉണ്ടായത് പ്രാദേശിക പ്രശ്നങ്ങൾ മാത്രം; എം വി ഗോവിന്ദൻ
കരുനാഗപ്പള്ളിയിൽ ഉണ്ടായത് പ്രാദേശിക പ്രശ്നങ്ങൾ മാത്രമെന്നും വിഷയം പാർട്ടി വിരുദ്ധമാക്കാൻ ശ്രമം നടക്കുന്നതായും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
കരുനാഗപ്പള്ളിയിൽ ഉണ്ടായത് വിഭാഗീയതയല്ല, പ്രാദേശിക പ്രശ്നങ്ങൾ മാത്രമാണ്. ഒറ്റപ്പെട്ട സംഭവം മാത്രമാണ് നടന്നത്. അതിനെ പാർട്ടിവിരുദ്ധമാക്കുന്നതിനുള്ള പ്രചാരവേലയാണ് നടക്കുന്നത്.
പ്രശ്നങ്ങളെ കൃത്യമായ നിലപാട് സ്വീകരിച്ച് പാർട്ടി കൈകാര്യം ചെയ്യും. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമേ കരുനാഗപ്പള്ളിയിൽ സമ്മേളനം പൂർത്തിയാക്കൂ. ഓരോ സ്ഥലത്തുമുണ്ടാകുന്നത് പ്രാദേശിക പ്രശ്നങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.