Kerala
ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറാവണം, അടിസ്ഥാന ജനവിഭാഗം അകന്നു: സിപിഎം കേന്ദ്രകമ്മിറ്റി
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം മറികടക്കാന്‍ ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറാവണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. ജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള വിരോധം ഇല്ലാതാക്കണമെന്നാണ് കേന്ദ്ര കമ്മിറ്റിയിലെ തീരുമാനം.
മത സാമുദായിക സംഘടനകള്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്നു. തോല്‍വിക്ക് കാരണം ഇത് മാത്രമല്ല. അടിസ്ഥാനജന വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നകന്നുവെന്നും വോട്ട് ചോര്‍ച്ചയുണ്ടായെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി. തോല്‍ക്കാനുണ്ടായ കാരണങ്ങള്‍ പലതാണെങ്കിലും കമ്യൂണിസ്റ്റ് ആശയങ്ങള്‍ തിരികെ പിടിച്ചാല്‍ ജനങ്ങള്‍ തിരിച്ചുവരുമെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.