Politics

ജെയിന്‍ രാജിന്റെ മാനനഷ്ട കേസ് ഫയലില്‍ സ്വീകരിച്ച വാര്‍ത്ത; ദേശാഭിമാനിക്കെതിരെ മനു തോമസ്

Posted on

കണ്ണൂര്‍: തനിക്കെതിരെ പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ മാനനഷ്ട കേസ് ഫയലില്‍ സ്വീകരിച്ച വാര്‍ത്ത ‘ദേശാഭിമാനി’ പത്രം പ്രസിദ്ധീകരിച്ചതിനെതിരെ മനു തോമസിന്റെ പ്രതികരണം.

ഫേസ്ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച് പരിഹാസം രൂപേന മനു തോമസിന്റെ പ്രതികരണം. ‘ഇവിടെമാത്രമല്ലെടാ… എനിക്ക് ദേശാഭിമാനിയിലുമുണ്ടെടാ…. പിടി..??’ എന്ന് പരിഹസിച്ചാണ് മനു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എന്റെ വീട്ടില്‍ രാവിലെ ആറ് മണിക്ക് വീഴുന്ന ഏക പത്രം ഇപ്പോഴും ദേശാഭിമാനിയാണെന്ന് മനു പറയുന്നുന്നു. ‘ഞാന്‍ ഭീകരമായി സര്‍ക്കുലേഷന്‍ കൂട്ടിയ പത്രമാണ്. മുഖ്യധാര പത്രമായ ദേശാഭിമാനി എന്തുകൊണ്ട് എനിക്കെതിരായി ഒരു ക്വട്ടേഷന്‍ സംഘം കൊടുത്ത മാനനഷ്ടക്കേസ് വാര്‍ത്ത ആദ്യമായി കൊടുത്തു (ചില സായാഹ്നപത്രങ്ങള്‍ ഒഴികെ) എന്നതില്‍ ആശ്ചര്യമില്ല’ എന്നും മനു തോമസ് പ്രതികരിച്ചു. പി.എം.മനോജിനോടൊപ്പം ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ നില്‍ക്കുന്ന പടം കൂടി പങ്കുവെച്ചാണ് ഫെയ്‌സ്ബുക്കിലൂടെയുള്ള മനു തോമസിന്റെ പരിഹാസം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version