Kerala

‘ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാതന്ത്ര്യം’; സിപിഎം നേതാവിനോട് വിശദീകരണം തേടി പാര്‍ട്ടി

Posted on

തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയില്‍ വരെ സ്വാധീനമുണ്ടെന്ന ആരോപണമുന്നയിച്ച സിപിഎം നേതാവ് കരമന ഹരിയോട് പാര്‍ട്ടി ജില്ലാ കമ്മിറ്റി വിശദീകരണം തേടി. തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് കരമന ഹരി ആരോപണം ഉന്നയിച്ചത്.

ആ മുതലാളി ആരാണെന്ന് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് ആവശ്യപ്പെട്ടെങ്കിലും പേര് പറയാന്‍ കരമന ഹരി തയ്യാറായില്ല. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്ന യോഗത്തിലാണ് ഹരിയും ആരോപണം ഉന്നയിച്ചത്.

മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കാന്‍ തയ്യാറാകാത്തത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്ന വിമര്‍ശനങ്ങള്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version