Kerala
വ്യാജന്‍ ഇപ്പോള്‍ ഹാക്കറുമായി; ഇനിയും പല തട്ടിപ്പുകളും നടത്തും’; രാഹുലിനെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി
പത്തനംതിട്ട: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു.
സിപിഐഎം പത്തനംതിട്ടയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു ഉദയഭാനുവിന്റെ പ്രതികരണം. വ്യാജന്‍ ഇപ്പോള്‍ ഹാക്കറുമായി എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് വിമര്‍ശനം.
വിവാദം സൃഷ്ടിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സിപിഐഎമ്മിന്റെ പേജ് ഹാക്ക് ചെയ്തുവെന്ന് ഉദയഭാനു പറഞ്ഞു. സിപിഐഎമ്മിന്റെ സോഷ്യല്‍ മീഡിയ ടീം വീഡിയോ നീക്കം ചെയ്തുവെന്നും പേജിന്റെ നിയന്ത്രണം തിരിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നും ഉദയഭാനു കുറിച്ചു.