കൊച്ചി: സിപിഐഎം പൂണിത്തുറ ലോക്കൽ കമ്മറ്റി പിരിച്ചുവിടാൻ തീരുമാനം. പൂണിത്തുറ സിപിഐഎമ്മിലെ കൂട്ടത്തല്ലിനെ തുടർന്നാണ് തീരുമാനം. ലോക്കൽ സമ്മേളനം റദ്ദാക്കി.
ലോക്കൽ കമ്മിറ്റി സമ്മേളനം നടത്തണമോ എന്നത് പിന്നീട് തീരുമാനിക്കും. ഏരിയാ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ളവർക്കെതിരെയുള്ള നടപടികാര്യം ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു.