Kerala
കോട്ടൂളി ബ്രാഞ്ച് അനുഭാവി യോഗത്തിൽ കയ്യാങ്കളി; പ്രമോദിനെതിരായ റിപ്പോർട്ട് ചോദ്യം ചെയ്ത് ബ്രാഞ്ചംഗം
കോഴിക്കോട്: പിഎസ്‍സി കോഴ ആരോപണം വിവാദമായതിന് പിന്നാലെ നടന്ന കോട്ടൂളി ബ്രാഞ്ച് അനുഭാവി യോഗത്തിൽ കയ്യാങ്കളി.
പ്രമോദ് കോട്ടൂളിയെ പുറത്താക്കിയ നടപടി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഭൂമി തരംമാറ്റാൻ പ്രമോദ് പണം വാങ്ങിയെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. ശ്രീജിത്തുമായി നടന്ന ഭൂമി ഇടപാട് കോഴയുടെ ഭാഗമെന്നും ഭൂമി തരംമാറ്റുന്നതിന് ശ്രീജിത്തിൽ നിന്ന് 10 ലക്ഷം വാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.