മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു.
താനൂരിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് ഇ എൻ മോഹൻദാസിന് പകരം വി പി അനിലിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിയാൻ നിലവിലെ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് തയ്യാറായതോടെയാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.
നിലവിൽ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് വി പി അനിൽ.