കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐക്കും എസ്‌എഫ്‌ഐക്കും വിമർശനം. യുവജന വിദ്യർത്ഥി സംഘടനകളുടെ പഴയകാല വീര്യം ചോർന്നെന്നാണ് സംഘടന റിപ്പോർട്ട്.
ബഹുജന പ്രശ്നങ്ങള്‍ ഏറ്റെടുത്ത് യുവാക്കളില്‍ സ്വാധിനം ചെലുത്താൻ ഡിവൈഎഫ്‌ഐക്ക് കഴിയുന്നില്ല. എസ്‌എഫ്‌ഐ നേതാക്കള്‍ക്ക് വിദ്യാർത്ഥികളോടുള്ള മനോഭാവം മൂലം ക്യാമ്ബസുകളില്‍ സീറ്റ് കുറയുന്നെന്നുമാണ് വിമർശനം.
ബിജെപിയുടെ വളർച്ച ഇടത് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുന്നത് ഗൗരവതരമാണെന്നും റിപ്പോർട്ടില്‍ പറയുന്നു. നിർദിഷ്ട ശബരിമല ശബരിമല വിമാനത്താവള പദ്ധതി വേഗത്തിലാക്കണെമെന്ന് ആവശ്യപ്പെട്ട് സമ്മേളനത്തില്‍ പ്രമേയം പാസാക്കി. സ്ഥലമേറ്റെടുപ്പിലടക്കമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.